ABOUT

SHORT HISTORY

അഞ്ച് പതിറ്റാണ്ടായി കുവൈത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കെ ഐ ജി, പ്രവാസി മലയാളികള്‍ക്ക്‌ സമര്‍പ്പിക്കുന്ന സ്നേഹോപഹാരമാണ്‌ ഒരുമ. കെ ഐ ജി യും പോഷക സംഘടനകളും നടത്തുന്ന വ്യത്യസ്ത സാമൂഹ്യ സേവന സംരംഭങ്ങളുടെ നിരയിലെ ഏറ്റവും പുതിയതും വ്യത്യസ്തവുമായ ഒന്നാണിത്‌. ജാതി, മത, സംഘടന വ്യത്യാസങ്ങള്‍ മറന്നു എല്ലാവരും ഒന്നിച്ചു നില്‍ക്കുകയും, ആ ഒരുമയുടെ ഫലത്തെ കൂട്ടായ്മയിലുള്‍പ്പെട്ട എല്ലാവര്‍ക്കും സഹായകമായി ഉപയോഗപ്പെടുത്തുകയുമാണ്‌ ഈ സംരംഭത്തിൻ്റെ ലക്ഷ്യം.

പദ്ധതിയുടെ വിശദാംശങ്ങള്‍: ജാതി മത സംഘടനാ വ്യത്യാസങ്ങൾക്കതീതമായി, ഏതൊരു പ്രവാസി മലയാളിക്കും പദ്ധതിയില്‍ അംഗമായി ചേരാവുന്നതാണ്‌. പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു വർഷത്തിന് 2.500 ദിനാർ വാർഷിക വരിസംഖ്യ അടക്കണം. ഒരു അംഗത്തിൻ്റെ കാലാവധി ഓരോ വര്‍ഷവും ഡിസംബര്‍ മുപ്പത്തൊന്നിനു അവസാനിക്കും. അംഗത്വം പുതുക്കാനാഗ്രഹിക്കുന്നവര്‍ ഓരോ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ വരിസസഖ്യ അടച്ചു അംഗത്വം പുതുക്കണം. പദ്ധതിയിലെ ഒരംഗം കുവൈത്ത്‌ വിട്ടു പോയാലും നിലവിലുള്ള അംഗത്വ കാലാവധി പൂര്‍ത്തിയാവുന്നത്‌ വരെ (ആ വര്‍ഷം ഡിസംബര്‍ മുപ്പത്തിഒന്ന്‌ വരെ) പദ്ധതിയുടെ ഗുണഭോക്താവായിരിക്കും.

പദ്ധതിയിൽ പുതുതായി ചേരുന്ന അംഗമോ, ഇടക്കു മുടങ്ങിപ്പോയ അംഗത്വം നടപ്പു വർഷത്തിൽ പുതുക്കിയ അംഗമോ അംഗത്വ കാലാവധിക്കുള്ളിൽ മരണപ്പെട്ടാൽ 2 ലക്ഷം രൂപയും, തുടർച്ചയായി 5 വർഷം അംഗമായ അംഗം അംഗത്വ കാലാവധിയിൽ മരണപ്പെട്ടാൽ 3 ലക്ഷം രൂപയും തുടർച്ചയായി 10 വർഷം അംഗമായ അംഗം അംഗത്വ കാലാവധിയിൽ മരണപ്പെട്ടാൽ 4 ലക്ഷം രൂപയും 2012 സ്ഥാപിത വര്ഷം മുതൽ തുടർച്ചയായി അംഗമായി തുടരുന്ന അംഗം അംഗത്വ കാലാവധിയിൽ മരണപ്പെട്ടാൽ 5 ലക്ഷം രൂപയും അദ്ദേഹം നിർദ്ദേശിച്ചിട്ടുള്ള വ്യക്തിക്ക് സഹായ ധനമായി നൽകുന്നതാണ് മുഖ്യ പദ്ധതി. കൂടാതെ, 2016 ഡിസംബറിൽ ആരംഭിച്ച ചികിത്സാ പദ്ധതിയുടെ ഭാഗമായി ഹൃദയ ശസ്ത്രക്രിയ (ബൈപ്പാസ് സർജറി)ഹൃദയ സംബന്ധിയായ ആന്ജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), കാൻസർ, കിഡ്‌നി ഡയാലിസിസ്, എന്നീ ചികിത്സകൾക്ക് മാത്രമാണ് സഹായം അനുവദിക്കുക. ഇതിൽ ഹൃദയ ശസ്ത്രക്രിയ (ബൈപ്പാസ് സർജറി)ക്ക് 50,000 ഇന്ത്യൻ രൂപയും ഹൃദയ സംബന്ധിയായ ആന്ജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), കാൻസർ, കിഡ്‌നി ഡയാലിസിസ്, എന്നീ ചികിത്സകൾക്ക് 25000 ഇന്ത്യൻ രൂപയുമാണ് സഹായം ലഭിക്കുക.

അടുത്ത പടിയായി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക്‌ തിരിക്കുന്നവര്‍ക്ക്‌ കൈത്താങ്ങ്‌ നല്‍കുന്ന പദ്ധതിയും അത്യാവശ്യമാണെന്ന്‌ ഞങ്ങള്‍ മനസിലാക്കുന്നു. പ്രവാസികളായ നാം ചേര്‍ന്നു നിന്നാല്‍ അനായാസേന നടപ്പാക്കാനാകുന്ന ഇത്തരം സംരംഭങ്ങളിലൂടെ പരസ്പര സഹായത്തിന്‍റെ പുതു വഴികള്‍ വെട്ടിത്തുറക്കാനുള്ള ഞങ്ങളുടെ ഉദ്യമത്തോട്‌ സഹകരിക്കണമെന്ന്‌ വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.