മുപ്പത്തഞ്ച് വര്‍ഷത്തിലേറെയായി കുവൈത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന കെ ഐ ജി, പ്രവാസി മലയാളികള്‍ക്ക് സമര്‍പ്പിക്കുന്ന സ്നേഹോപഹാരമാണ് ഒരുമ. കെ ഐ ജി യും പോഷക സംഘടനകളും നടത്തുന്ന വ്യത്യസ്ത സാമൂഹ്യ സേവന സംരംഭങ്ങളുടെ നിരയിലെ ഏറ്റവും പുതിയതും വ്യത്യസ്തവുമായ ഒന്നാണിത്. ജാതി, മത, സംഘടന വ്യത്യാസങ്ങള്‍ മറന്നു എല്ലാവരും ഒന്നിച്ചു നില്‍ക്കുകയും, ആ ഒരുമയുടെ ഫലത്തെ കൂട്ടായ്മയിലുള്‍പ്പെട്ട എല്ലാവര്ക്കും സഹായകമായി ഉപയോഗപ്പെടുത്തുകയുമാണ് ഈ സംരംഭത്തിണ്റ്റെ ലക്ഷ്യം . ആദ്യ പടിയായി പദ്ധതിയില്‍ അന്ഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം ഏര്‍പ്പെടുത്താനാണ് ഞങ്ങളുടെ തീരുമാനം. അപ്രതീക്ഷിതമായ ജോലി നഷ്ടം കൊണ്ടോ രോഗം കൊണ്ടോ കഷ്ടപ്പെടുന്ന അംഗങ്ങളെ സഹായിക്കാനുള്ള സംരംഭങ്ങളും ഇതിന്റെ തുടര്‍ച്ചയായി കെ ഐ ജി ആലോചിക്കുന്നുണ്ട്. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നവര്‍ക്ക് കൈത്താങ്ങ് നല്കുന്ന പദ്ധതിയും അത്യാവശ്യമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു . പ്രവാസികളായ നാം ചേര്‍ന്നു നിന്നാല്‍ അനായാസേന നടപ്പാക്കാനാകുന്ന ഇത്തരം സംരംഭങ്ങളിലൂടെ പരസ്പര സഹായത്തിന്റെ പുതു വഴികള്‍ വെട്ടിത്തുറക്കാനുള്ള ഞങ്ങളുടെ ഉദ്യമത്തോട് സഹകരിക്കണമെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു. more