ജാതി മത സംഘടനാ വ്യത്യാസങ്ങൾക്കതീതമായി കുവൈത്തിൽ സ്ഥിര താമസക്കാരായ, നിയമപരമായ താമസ രേഖയുള്ള ഏതൊരു പ്രവാസി മലയാളിക്കും ഇൗ പദ്ധതിയിൽ അംഗമായി ചേരാവുന്നതാണ്.
പദ്ധതിയിൽ അംഗമാവാനാഗ്രഹിക്കുന്നവർ ഒരു വർഷത്തിന് 2.500 ദിനാർ അടച്ചു അംഗത്വ പത്രിക കൈപ്പറ്റേണ്ടതാണ്.
അംഗത്വ കാലാവധി അതാത് വർഷം ഡിസംബർ 31 വരെ ആയിരിക്കും.
അംഗത്വം പുതുക്കാനാഗ്രഹിക്കുന്നവർ വാർഷിക വരിസംഖ്യയായ 2.500 ദിനാർ അടച്ചു അടുത്ത വർഷത്തേക്കുള്ള അംഗത്വം പുതുക്കേണ്ടതാണ്, മുൻ വർഷങ്ങളിൽ അംഗത്വം പുതുക്കാൻ കഴിയാത്തവർക്കും വരിസംഖ്യ നൽകി അംഗത്വം പുതുക്കാവുന്നതാണ്.
അംഗമായി ചേരുന്നവർക്കു പതിനഞ്ചു ദിവസത്തിനുള്ളിൽ അംഗത്വം അംഗീകരിച്ചു കൊണ്ടുള്ള എസ് എം എസ് ലഭിക്കും, ഇൗ കാലയളവിനുള്ളിൽ എസ് എം എസ് ലഭിക്കാത്തവർ ഒരുമ പ്രവർത്തകരുമായി ബന്ധപെട്ടു അംഗത്വം ലഭിച്ചുവെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
ഓരോ അംഗത്തിനും അവരവരുടെ വിവരങ്ങൾ പദ്ധതി വെബ്സൈറ്റിൽ (www.orumakuwait.com) പരശോധിക്കാവുന്നതാണ്.
നേരത്തെ അംഗമായി ചേർന്നവർ കാലാവധി കഴിഞ്ഞിട്ടും അംഗത്വം പുതുക്കിയിട്ടില്ലെങ്കിൽ പദ്ധതിയുടെ ഗുണഭോക്താവായി പരിഗണിക്കുന്നതല്ല.
അംഗത്വം പുതുക്കുമ്പോൾ നിശ്ചിത മാനദണ്ഡങ്ങൾക്കു വിരുദ്ധമായോ വസ്തുതകൾ മറച്ചു വെച്ച് കൊണ്ട് അംഗത്വം നേടുകയോ പുതുക്കുകയോ ചെയ്തുവെന്ന് ബോധ്യമായാൽ അവരെ പദ്ധതിയുടെ ഗുണഭോകതാക്കളായി പരിഗണിക്കില്ല.
ഓരോ വർഷവും പുതുക്കുമ്പോൾ അപ്പോഴത്തെ (ആ വർഷത്തെ) പുതുക്കിയ വ്യവസ്ഥകൾ ഒാരോ അംഗവും വായിച്ചു മനസ്സിലാക്കുകയും പരിശോധിച്ചു ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്.
മരണാനന്തര സഹായം
പദ്ധതിയിൽ പുതുതായി ചേരുന്ന അംഗമോ, ഇടക്കു മുടങ്ങിയ അംഗത്വം നടപ്പു വർഷത്തിൽ പുതുക്കിയ അംഗമോ അംഗത്വ കാലാവധിക്കുള്ളിൽ മരണപ്പെട്ടാൽ 2 ലക്ഷം രൂപയും, തുടർച്ചയായി 5 വർഷം പൂർത്തീകരിച്ച അംഗം അംഗത്വ കാലാവധിയിൽ മരണപ്പെട്ടാൽ 3 ലക്ഷം രൂപയും തുടർച്ചയായി 10 വർഷം പൂർത്തീകരിച്ച അംഗം അംഗത്വ കാലാവധിയിൽ മരണപ്പെട്ടാൽ 4 ലക്ഷം രൂപയും 2012 സ്ഥാപിത വർഷം മുതൽ തുടർച്ചയായി അംഗമായി തുടരുന്ന അംഗം അംഗത്വ കാലാവധിയിൽ മരണപ്പെട്ടാൽ 5 ലക്ഷം രൂപയും അദ്ദേഹം നിർദ്ദേശിച്ചിട്ടുള്ള വ്യക്തിക്ക് സഹായ ധനമായി നൽകുന്നതാണ്.
മരണപ്പെട്ടു ആറ് മാസത്തിനകം ബന്ധപ്പെട്ടവർ ഒരുമ ഭാരവാഹികളെ അറിയിക്കേണ്ടതാണ്.
ആത്മഹത്യ, കൂട്ടമരണങ്ങൾ, കോവിഡ് ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ, യുദ്ധം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവ ഒഴികെയുള്ള മരണങ്ങൾക്കേ സഹായ ധനം ലഭിക്കുകയുള്ളൂ.
ചികിത്സാ സഹായം
ഹൃദയ ശസ്ത്രക്രിയ (ബൈപ്പാസ് സർജറി), ഹൃദയ സംന്ധിയായ ആന്ജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), കാൻസർ, കിഡ്നി ഡയാലിസിസ് എന്നീ ചികിത്സകൾക്ക് മാത്രമാണ് സഹായം അനുവദിക്കുക. ഇതിൽ ഹൃദയ ശസ്ത്രക്രിയ (പൈ്പാസ് സർജറി), കാൻസർ, കിഡ്നി ഡയാലിസിസ് എന്നീ ചികിത്സകൾക്ക് 50,000 ഇന്ത്യൻ രൂപയും ഹൃദയ സംബന്ധിയായ ആന്ജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്) എന്നീ ചികിത്സകൾക്ക് 25000 ഇന്ത്യൻ രൂപയുമാണ് സഹായം ലഭിക്കുക. കാലപരിഗണന കൂടാതെ (അംഗത്വ കാലത്തു നടത്തിയ ചികിത്സകൾക്ക് മാത്രം) ഒരുമ അംഗത്തിന് ഒരു പ്രാവശ്യം മാത്രമാണ് ഈ സഹായത്തിനു അർഹതയുണ്ടാവുക.
ഒരുമയിൽ നിന്നുള്ള ചികിത്സാ സഹായം ഒരു പ്രാവശ്യം ലഭിച്ച ഒരാൾക്ക് ഭാവിയിൽ മറ്റൊരു ചികിത്സാ സഹായവും ലഭിക്കാൻ അർഹതയുണ്ടാവില്ല.
രോഗം സ്ഥിരീകരിച്ചതിന്റെയും ഇപ്പോൾ നടത്തുന്ന ചികിത്സയുടെ വിശദാംശങ്ങളടങ്ങിയ ഡോക്ടറുടെ റിപ്പോർട്ടും ഹാജരാക്കേണ്ടതാണ്, അംഗമായി ചേർന്നതിനു ശേഷം ഡോക്ടർ നൽകിയ റിപ്പോർട്ട് മാത്രമേ പരിഗണിക്കുകയുള്ളൂ.
ഈ സഹായം ഒരുമ അംഗങ്ങളിൽ പരിമിതമായിരിക്കും.
അധികാരവും അവകാശവും
ഈ പദ്ധതി കെ.ഐ.ജി. കുവൈത്ത് കേന്ദ്ര കൂടിയാലോചന സമിതിയുടെ കീഴിലും മേൽനോട്ടത്തിലും ആയിരിക്കും.
അംഗത്വ ഫീസ്, വരിസംഖ്യ, സഹായധന മാനദണ്ഡങ്ങൾ തുടങ്ങിയ ഇൗ പദ്ധതിയുടെ എല്ലാ നിയമങ്ങളും ഒാരോ വർഷവും പുതുക്കാനും പരിഷ്കരിക്കാനും വ്യാഖ്യാനിക്കാനും, ഒരുമയുമായി ബന്ധപ്പെട്ട കൂടുതൽ വരുന്നതോ കുറവു വരുന്നതോ ആയ എല്ലാ സാമ്പത്തിക ക്രയവിക്രയത്തിനുമുള്ള പൂർണ അധികാരവും അവകാശവും കെ. എെ. ജി കേന്ദ്ര കൂടിയാലോചന സമിതിയിൽ നിക്ഷിപ്തമായിരിക്കും. പുതുക്കിയ ഭരണഘടന പദ്ധതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഒാരോ വർഷവും അംഗത്വം പുതുക്കുമ്പോൾ ആ വർഷത്തെ പ്രഖ്യാപിത മാനദണ്ഡങ്ങൾ ആയിരിക്കും ബാധകമാവുക.
പുതുക്കിയ ഇൗ നിയമാവലിയുടെ പ്രാല്യം 2025 ജനുവരി ഒന്ന് മുതൽ 2025 ഡിസംർ 31 വരെ ആയിരിക്കും.